കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, എംഎം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്.
കരുവന്നൂർ ബാങ്കിൽനിന്ന് ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണു നിര്‍ദേശം. കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.ഐ.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. എന്നാൽ, പാർട്ടിക്ക് ഒരിടത്തും രഹസ്യ അക്കൗണ്ടുകളിലെന്നാണ് വർഗീസിന്റെ വിശദീകരണം.
Story Highlights : ED Notice to M M Varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here