സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1120 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 130 രൂപ കുറഞ്ഞ് 5535 രൂപയിലെത്തി. ( gold rate crashes by 1120 per sovereign )
ഒരു പവൻ സ്വർണത്തിന് വില ഇന്നലെ 54040 രൂപയായിരുന്നു. ഈ വിലയാണ് നിലവിൽ പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയായത്.
യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസ0മുമ്പ് 31.1 ഗ്രാം (ഒരു ട്രോയ് ഔൺസ്) സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2295 ഡോളിലേക്ക് താഴോട്ട് വന്നിട്ടുണ്ട്. സ്‌പോർട്ട് ഡോളർ 2303 നിലനിൽക്കുകയാണ്. 2268 ഡോളർ നിലവാത്തിലേക്ക് വരാൻ സാദ്ധ്യതകൾ ഏറെയാണ്.
Story Highlights : gold rate crashes by 1120 per sovereign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here