മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സ്ട്രൈക്ക് റേഞ്ച് എയര്‍-ലേഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചത്. 250 കിലോമീറ്റര്‍ പ്രഹര ശേഷി ഉള്ളതാണ് മിസൈല്‍. ആന്‍ഡമാനില്‍ ആണ് മിസൈല്‍ പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഫയറിംഗ് നടത്തിയത്. (India Successfully Tests Air-Launched Medium Range Ballistic Missile)
മിസൈലിന്റെ ശേഷിയും പ്രയോഗവുമാണ് പരീക്ഷിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ മിസൈല്‍ ‘അഗ്നി’ ആയുധങ്ങളുടെ ഗണത്തില്‍പ്പെടുന്നതല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
Story Highlights : India Successfully Tests Air-Launched Medium Range Ballistic Missile
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here