ഇസ്രായേൽ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം; 8 പേർക്ക് പരുക്ക്, തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി

ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ അപകടത്തിൽ എട്ട്പേർക്ക് പരുക്കേറ്റു. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. 18 മാസത്തിലേറെയായി ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 52,495 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിൽ മാർച്ച് 2 മുതൽ ഇസ്രായേൽ നടത്തിയ സമ്പൂർണ ഉപരോധം കാരണം പട്ടിണി കിടന്ന് മരിച്ച 57 പേരുണ്ടെന്ന് പലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ടെലിവിഷൻ പ്രസ്താവനയിൽ, ഹൂതി സൈനിക വക്താവ് യഹ്യ സാരി വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ബെൻ ഗുരിയോൺ വിമാനത്താവളം “ഇനി വിമാന യാത്രയ്ക്ക് സുരക്ഷിതമല്ല” എന്ന് അവർ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് മധ്യ ഇസ്രായേലിലെ വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു, ചില വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു. വിമാനത്താവളത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയാണ്, സ്ഥലത്തേക്കുള്ള ട്രെയിൻ യാത്രകളും നിർത്തിവെച്ചിട്ടുണ്ട്.
Read Also: ‘ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കും’; ഭീഷണിയുമായി പാക് നയതന്ത്ര പ്രതിനിധി
മേഖലയിൽ ഇനിയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. കടുത്ത പ്രതികാരം ചെയ്യുമെന്നും, ഇപ്പോൾ നടന്ന ആക്രമണത്തിനേക്കാൾ ഏഴ് മടങ്ങ് തങ്ങൾ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.
ഇറാൻ അനുകൂല ഗ്രൂപ്പിന്റെ മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടെഹ്‌റാനിൽ ചുമത്തണമെന്ന് ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവും മുൻ യുദ്ധ കാബിനറ്റ് അംഗവുമായ ബെന്നി ഗാന്റ്‌സ് പറഞ്ഞു.
“ഇസ്രായേൽ രാജ്യത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുന്നത് ഇറാനാണ്, അവർ ഉത്തരവാദിത്തം വഹിക്കണം,” “ഇസ്രായേൽ രാജ്യത്തിന് നേരെയുള്ള വെടിവയ്പ്പ് ടെഹ്‌റാനിൽ കടുത്ത പ്രതികരണത്തിന് കാരണമാകുമെന്ന് ഉറപ്പാണ് ” ഗാന്റ്‌സ് കൂട്ടിച്ചേർത്തു.
Story Highlights : Missile launched by Yemen’s Houthis hits Israel’s Ben Gurion airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here