മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്കാൻ എന്നിവരാണ് മരിച്ചത്. മുംബൈയിലെ ആൻ്റോപ് ഹില്ലിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും ഫലം ഉണ്ടായില്ല. തുടർന്ന് രാത്രിയോടെ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഉപയോഗശൂന്യമായ കാറിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പാടുകളൊന്നുമില്ല. അബദ്ധത്തിൽ കാറിൽ പെട്ട് ശ്വാസം മുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Bodies Of Two Missing Children Found Inside Car In Antop Hill Mumbai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here