കരുവന്നൂരിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം 30ന് മുമ്പ് നൽകും

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ ജോഷിയുടെ പണം ഈ മാസം മുപ്പതിന് മുമ്പ് തന്നെ നൽകുമെന്ന് അധികൃതർ. തൊണ്ണൂറ് ലക്ഷം രൂപയിൽ ഇരുപത്തിയെട്ട് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കി പണം ആവശ്യപ്പെട്ട് ജോഷി വീണ്ടും സമരത്തിനൊരുങ്ങിയതോടെയാണ് ബാങ്കിന്റെ അനുനയ നീക്കം. ( Joshi who applied for mercy killing as his deposit in Karuvannur was not returned will be paid before 30th of this month )
ഏപ്രിൽ 30ന് മുൻപ് പണം നൽകാമെന്ന് കഴിഞ്ഞ നാലുമാസം മുമ്പ് മന്ത്രി വി.എൻ വാസവൻ ഉറപ്പ് നൽകിയിരുന്നു. ഇതുവരെയും ഈ പണം പൂർണമായും തിരികെ കിട്ടാത്തതിനെ തുടർന്നാണ് ഇന്ന് കരുവന്നൂർ ബാങ്കിന്റെ മാപ്രാണം ശാഖയിലെത്തി ജോഷി സമരത്തിനൊരുങ്ങിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പണത്തിന് വേണ്ടി ജോഷി ബാങ്ക് കേറി ഇറങ്ങുകയാണ്. ഇതുവരെയും ധാരണ ആകാത്തതിനെ തുടർന്നാണ് ഇന്ന് മാപ്രാണം ശാഖക്കുള്ളിൽ കയറി വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുമെന്ന് ജോഷി ഭീഷണി മുഴക്കിയത്. അതിനെ തുടർന്നാണ് ബാങ്കിന്റെ ഉന്നത അധികൃതരെ വിളിച്ച് ചർച്ച നടത്തിയത്. പിന്നാലെ, മുപ്പതാം തീയതിക്കുള്ളിൽ ജോഷിക്ക് കിട്ടാനുള്ള പണം പൂർണമായും തിരികെ നൽകാം എന്ന ധാരണയിലെത്തി.
തൊണ്ണൂറ് ലക്ഷം രൂപയാണ് ജോഷിയുടേതും ജോഷിയുടെ കുടുംബക്കാരുടേതുമായി കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ആദ്യഘട്ടത്തിലെ സമരത്തിന്റെ ഭാഗമായി ഇരുപത്തിയെട്ട് ലക്ഷം രൂപയും അതിന്റെ പലിശയും അടക്കം നൽകിയിരുന്നു. പിന്നീടുള്ള തുകയാണ് ഈ മുപ്പതാം തീയതിക്കുള്ളിൽ നൽകാമെന്നൊരു ധാരണ ഉണ്ടായിരുന്നത്. അത് ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. 30ന് മുൻപ് പണം മടക്കി നൽകാമെന്നുള്ള ധാരണയുടെ പുറത്ത് ജോഷി താൽക്കാലികമായി സമരം അവസാനിപ്പിച്ചിട്ടുണ്ട്. മുപ്പതിനുള്ളിൽ പണം കിട്ടിയില്ലെങ്കിൽ വലിയ പ്രതിഷേധത്തിലേക്ക് പോകാനുള്ള തീരുമാനത്തിലാണ് ജോഷി.
Story Highlights : Joshi who applied for mercy killing as his deposit in Karuvannur was not returned will be paid before 30th of this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here