വിശ്വാസിയുടെ വഴിപാട് നേർച്ചയാണത്; ആദിവാസി സമൂഹത്തെ യുഡിഎഫും എൽഡിഎഫും അപമാനിച്ചു: കെ സുരേന്ദ്രൻ

ഒരു വിശ്വാസിയുടെ വഴിപാട് നേർച്ചയാണ് ഭക്ഷ്യക്കിറ്റ് എന്ന പേരിൽ ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് എന്ന് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഒരു വിശ്വാസി അവിടെയുള്ള വിശ്വാസികൾക്ക് വിതരണം ചെയ്യാനായി വഴിപാട് നേർന്നതാണ് ഇതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽഡിഎഫും യുഡിഎഫ് മാപ്പ് പറയണം. ആദിവാസി സമൂഹത്തെ മുഴുവൻ അപമാനിച്ചിരിക്കുകയാണ്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാനുള്ളതാണ് എന്ന ആരോപണം ഉന്നയിക്കാനുള്ള കാരണം എന്താണ്? ടി സിദ്ദിഖിനും രാഹുൽ ഗാന്ധിക്കും പണ്ടേ ഗോത്ര സമൂഹത്തോട് പകയാണ്. ആദിവാസി ഗോത്ര സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണിത്. വേദനാജനകമായ ആരോപണമാണ് ആദിവാസി സമൂഹത്തിനെതിരെ ഉയർന്നിരിക്കുന്നത്.
കോൺഗ്രസ് വെപ്രാളം കാണിക്കുന്നത് രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ജനവികാരം ഉണ്ടെന്ന് മനസ്സിലായിട്ടാണ്. കിറ്റ് വിവാദമല്ല ക്വിറ്റ് രാഹുൽ ആണ് വയനാട്ടിലെ ചർച്ച. വിവാദത്തിൽ ബിജെപിക്ക് പങ്കില്ലെന്നും ശരിയായി അന്വേഷണം നടക്കട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Story Highlights: kit controversy k surendran ldf udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here