ഫ്‌ളെക്‌സി ക്ലൗഡിൽ നിക്ഷേപിക്കാനൊരുങ്ങി രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ഉഷോദയ എന്റർപ്രൈസസ്

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളെക്‌സി ക്ലൗഡ് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ഉഷോദയ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം പ്രഖ്യാപിച്ചു. കേരളത്തിൽ ഉഷോദയയുടെ മേഖലകൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ( ushodaya enterprises to invest in flexi cloud )
സങ്കീർണമായ സാങ്കേതിക വെല്ലുവിളികൾ ലളിതമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഫ്‌ളെക്‌സി ക്ലൗഡ്, ഉപഭോക്താക്കളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ കാര്യക്ഷമവും തടസമില്ലാത്തതുമാണെന്ന് ഉറപ്പാക്കുന്നു. ആപ്ലിക്കേഷൻ ഹോസ്റ്റിംഗ്, ഇ-കൊമേഴ്സ് ബിസിനസുകൾ, ഉയർന്ന ട്രാഫിക്കുള്ള വെബ്സൈറ്റുകൾക്ക് അനുയോജ്യമായുള്ള ശക്തമായ പ്ലാറ്റ്ഫോം എന്നിവയാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.
2017ൽ വിനോദ് ചാക്കോയാണ് സ്ഥാപനം ആരംഭിച്ചത്. 2020-ൽ അനൂജ ബഷീർ സഹസ്ഥാപകയായി ചേർന്നു. പിന്നാലെ മികച്ച വളർച്ചയാണ് സ്ഥാപനം കൈവരിച്ചില്ല. വിവിധ ക്ലൗഡ് ദാതാക്കളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുക, സെർവർ വിന്യാസങ്ങൾ ഇഷ്ടാനുസൃതമാക്കുക, സെർവർ ലൊക്കേഷനുകൾ തിരഞ്ഞെടുക്കുക, ഉപഭോക്താക്കളുടെ ആപ്ലിക്കേഷനുകൾ മുഴുവൻ സമയവും നിയന്ത്രിക്കുക എന്നിവയാണ് ഫ്‌ളെക്‌സി ക്ലൗഡിന്റെ സവിശേഷത. ‘ഞങ്ങളുടെ സേവനം ചെറുകിട ബിസിനസുകൾ അഭിമുഖീകരിക്കുന്ന പൊതുവായ വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്യുന്നതിനൊപ്പം ക്ലൗഡ് സൊല്യൂഷനുകൾ ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റുന്നു,’ ഫ്‌ലെക്‌സിക്ലൗഡ് സിഇഒ അനൂജ ബഷീർ പറഞ്ഞു.
ഈ പങ്കാളിത്തം ക്ലൗഡ് സെക്ടറിൽ ഫ്‌ളെക്‌സി ക്ലൗഡിന്റെ PaaS ഓഫറുകൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ സേവനങ്ങളിൽ എഐ, മെഷീൻ ലേണിംഗ് എന്നിവ ഉൾപ്പെടുതുന്നതിനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്‌ളെക്‌സി ക്ലൗഡുമായി പങ്കാളികളായതിൽ ഉഷോദയ എന്റർപ്രൈസസിന്റെ മുഖ്യ നിക്ഷേപ ഉപദേഷ്ടാവ് കാർത്തിക് വിദ്യാസാഗർ സന്തോഷം പങ്കുവച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്‌കെയിൽ-അപ്പ് ഗ്രാൻ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും , ടൈംസ് ബിസിനസ് അവാർഡ് പോലുള്ള അംഗീകാരങ്ങളും ഫ്‌ളെക്‌സി ക്ലൗഡിന് ലഭിച്ചിട്ടുണ്ട്. ഫ്‌ളെക്‌സിക്ലൗഡ് നിലവിൽ 13 രാജ്യങ്ങളിൽ ഉടനീളം 2200-ലധികം ബ്ലോഗർമാർ മുതൽ ബഹുരാഷ്ട്ര കമ്പനികൾ വരെ യുള്ള വരിക്കാർക്ക് സേവനം നൽകുന്നു. വളരെ പരിചയസമ്പന്നനായ സംരംഭകയും സ്റ്റാർട്ടപ്പ് മെന്ററും ബിസിനസ് കോച്ചുമായ അനൂജ ബസീർ (സിഇഒ എ) ഇ.ടി ഇൻസ്പയറിംഗ് വുമൺ ലീഡർ 2024, നാഷണൽ ഫെയിം അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
Story Highlights : ushodaya enterprises to invest in flexi cloud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here