ഇൻ ആപ്പ് ഡയലർ; ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നൂ

വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ എപ്പോഴാകും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്നകാര്യം വ്യക്തമാക്കിയിട്ടില്ല.
ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായുള്ള 2.24.9.28 അപ്ഡേഷനിൽ ഈ ഫീച്ചർ ഉണ്ടെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ വാട്സ്ആപ്പ് കോളിങ് സൗകര്യം നൽകുന്നുണ്ട്. എന്നാൽ സേവ് ചെയ്തിരിക്കുന്ന കോൺടാക്ടുകളെ മാത്രമാണ് വിളിക്കാൻ സാധിക്കുക. എന്നാൽ ഈ പോരായ്മ മറികടക്കാൻ ഒരു ഇൻ ആപ്പ് ഡയലർ വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ട്.
വാട്സ്ആപ്പിനുള്ളിൽ നിന്നുകൊണ്ടു തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ വിളിക്കാൻ ഈ പുതിയ ഇൻ ആപ്പ് ഡയലർ ഫീച്ചറിലൂടെ സാധിക്കും. വാട്സ്ആപ്പിലെ പുതിയ ഡയലർ എങ്ങനെയായിരിക്കുമെന്നതിൻ്റെ സൂചന നൽകുന്ന സ്‌ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. ഇൻ ആപ്പ് ഡയലർ കൂടാതെ കോൺടാക്റ്റുകളും ഗ്രൂപ്പുകളും ക്രമീകരിക്കാനുള്ള ഒരു ഓപ്ഷനും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് തയാറാക്കുന്നുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights : WhatsApp Working on In-App Dialler Feature to Call Unsaved Contacts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here