രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ; ബൂത്തുകളിൽ നീണ്ട നിര

കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി. ( kerala begins voting candidates cast vote )
ഇ.പി ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി.
പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് ഗവ. യു പി സ്‌കൂൾ ബൂത്ത് നമ്പർ 148ൽ വോട്ട് രേഖപ്പെടുത്താൻ എത്തി. കോട്ടയം പാർലമെന്റ് മണ്ഡലം UDF സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യു പി സ്‌കൂളിലെ 46 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി K S ഹംസ പാഞ്ഞാൽ ഗ്രാമപഞ്ചായത്ത് തൊടുപ്പാടം അംഗൻവാടിയിൽ53 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കാന്തപുരം ജി എം എൽ പി സ്‌കൂളിലെ 168 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മകൻ ഡോ. എപി അബ്ദുൽ ഹക്കീം അസ്ഹരിക്കൊപ്പം എത്തിയാണ് കാന്തപുരം ആദ്യ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരാളും വോട്ടവകാശം നഷ്ടപ്പെടുത്തരുതെന്ന് കാന്തപുരം പറഞ്ഞു. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ പെരളശ്ശേരി എ കെ ജി സ്മാരക ഗവ:ഹയർസെക്കണ്ടറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി
താൻ ഒന്നാമത് വോട്ട് ചെയ്യാൻ ആഗ്രഹിച്ചുവെന്നും, എന്നാൽ മുതിർന്ന പൗരനെത്തിയതും, ബൈ സ്റ്റാൻഡർ വന്നതും കാരണം പത്താമതായി വോട്ട് രേഖപ്പെടുത്തിയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights : kerala begins voting candidates cast vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here