മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.(Manipur issue will reflect in this Loksabha election says Andrews Thazhath)
മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം. മണിപ്പൂര്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന് വോട്ടേഴ്‌സാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന് വേദനയുണ്ടെന്ന് കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഉത്തരേന്ത്യയില്‍ ക്രൈസ്തവ സ്ഥാപനങ്ങളും കുരിശ്ശടികളും തകര്‍ക്കപ്പെട്ടു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരളത്തിലെത്തി ക്രൈസ്തവ മതനേതൃത്വത്തെ കണ്ടു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേരളത്തിലെന്താണ് കാര്യം? അദ്ദേഹം മത നേതൃത്വത്തിനെതിരെ ഉപയോഗിച്ചത് ഭീഷണിയുടെ സ്വരമാണ്. സഭയുടെ തീരുമാനങ്ങള്‍ ബിജെപിക്ക് അനുകൂലമല്ലെങ്കില്‍ കടുത്ത നടപടിയെന്ന് ഭീഷണിപ്പെടുത്തി. ലത്തീന്‍ സഭയുടെ എഫ്‌സിആര്‍എ അക്കൗണ്ട് മരവിപ്പിച്ചത് ഇതിന് ഉദാഹരണമാണെന്നും കെ വി തോമസ് പറഞ്ഞു.
Story Highlights : Manipur issue will reflect in this Loksabha election says Andrews Thazhath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here