ഐസിസി 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി യുവരാജ് സിംഗ്

ഐ.സി.സി. 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗിനെ തെരഞ്ഞെടുത്തു. ഐസിസിയാണ് താരത്തെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തത്. ജൂൺ ഒൻപതിന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ – പാകിസ്താൻ മത്സരങ്ങളുടേത് ഉൾപ്പെടെയുള്ള പ്രൊമോഷൻ പരിപാടികളിൽ യുവരാജ് പങ്കെടുക്കും.
2007ലെ ആദ്യ ടി20 ലോകകപ്പിൽ ഒരോവറിൽ ആറ് സിക്‌സുകൾ നേടിയ താരമാണ് യുവരാജ്. ആ ലോകകപ്പിൽ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. യുവരാജിനെ ഐസിസി പുരുഷ ടി20 ലോകകപ്പ് അംബാസഡറായി ലഭിച്ചത് അഭിമാനകരമാണെന്ന് ഐസിസിയുടെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോങ് പറഞ്ഞു. നേരത്തേ ലോകകപ്പ് അംബാസഡർമാരായി നിയമിച്ച ക്രിസ് ഗെയ്ൽ, ഉസൈൻ ബോൾട്ട് എന്നിവരെ തെരഞ്ഞെടുത്തിരുന്നു.
ജൂൺ ഒന്നു മുതൽ 29 വരെ യു.എസ്.എ.യിലും വെസ്റ്റ് ഇൻഡീസിലുമാണ് ലോകകപ്പ് നടക്കുന്നത്. 20 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആകെ 56 മാച്ചുകളാണുണ്ടാവുക. ഒമ്പത് വേദികളിലായാണ് മത്സരം നടക്കുന്നത്. ജൂൺ 29-ന് ബാർബഡോസിലാണ് ഫൈനൽ നടക്കുക.
Story Highlights : Yuvraj Singh named ICC Men’s T20 World Cup 2024 Ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here