Advertisement

‘രംഗണ്ണനെ കാണാൻ ചാണ്ടിയണ്ണൻ’ 200 ഓളം പ്രവർത്തകരോടൊപ്പം ആവേശം സിനിമ കണ്ട് ചാണ്ടി ഉമ്മൻ

April 27, 2024
Google News 2 minutes Read

തെരെഞ്ഞെടുപ്പ് ആവേശത്തിലാക്കിയ പ്രവർത്തകർക്കൊപ്പം സിനിമ കണ്ട് ചാണ്ടി ഉമ്മൻ. 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം ആവേശം സിനിമ കാണാനാണ് ചാണ്ടി ഉമ്മൻ എത്തിയത്. ഫഹദ് ഫാസിലിന്‍റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് ‘ആവേശം’.

വൻ പ്രചാരണ പരിപാടികളാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയത്. ഒന്നരമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികൾക്കാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. ഞങ്ങളെല്ലാം ടീമായിട്ടാണ് വർക്ക് ചെയ്‌തത്‌. ഞങ്ങൾ ഒരു കുടുംബമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്‍റെ വരവ്.

Story Highlights : Chandy oommen watch Fahadh Faasil Movie Aavesham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here