മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല; സമയമാറ്റം അറിയാം

വേണാട് എക്‌സ്പ്രസിന് മെയ് ഒന്നുമുതല്‍ എറണാകുളം ജംഗ്ഷനില്‍ (സൗത്ത് സ്റ്റേഷന്‍) സ്റ്റോപ്പുണ്ടാകില്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിന്‍ എത്തില്ല. ഇതോടെ എറണാകുളം നോര്‍ത്ത്-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്‌സ്പ്രസ് എത്തും.(Venad Express has no stop at Ernakulam South from May 1)
ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം
എറണാകുളം നോർത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശൂർ : 11.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊർണൂർ ജംഗ്ഷൻ: 12.25 PM
തിരുവനന്തപുരത്തേക്കുള്ള പുതുക്കിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂർ: 06.18 PM
കോട്ടയം: 06.30 pm
ചങ്ങാശ്ശേരി: O6.50 PM
തിരുവല്ല: 07.00 PM
ചെങ്ങന്നൂർ: 07.11 PM
ചെറിയനാട്: 07.19 PM
മാവേലിക്കര: 07.28 PM
കായംകുളം: 07.40 PM
കരുനാഗപ്പള്ളി: 07.55 pm
ശാസ്താംകോട്ട: 08.06 PM
കൊല്ലം ജം: 08:27 PM
മയ്യനാട്: 08.39 PM
പരവൂർ: 08.44 PM
വർക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂർ: 09.06 PM
ചിറയിൻകീഴ്: 09.11 PM
തിരുവനന്തപുരം പേട്ട: 09.33 PM
തിരുവനന്തപുരം സെൻട്രൽ: 10.00 PM
Story Highlights : Venad Express has no stop at Ernakulam South from May 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here