‘സിപിഐഎമ്മിൽ തന്നെ തുടരും’; ബിജെപിയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് എസ്.രാജേന്ദ്രൻ

ബിജെപിയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് സിപിഐഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ.ബിജെപിയിലേക്ക് പോകുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. തന്നെയും കുടുംബത്തെയും ആരും ഭീഷണിപ്പെടുത്തി സിപിഐഎമ്മിൽ നിർത്തിയിട്ടില്ല.പാർട്ടി ആരോടും അങ്ങനെ ചെയ്യാറുമില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
പ്രകാശ് ജാവദേക്കറേ കണ്ടതിനുശേഷം ഒരു ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയോ, ചർച്ചയോ നടത്തിയിട്ടില്ല. ഇ പി ജയരാജനും ജാവദേക്കറും തമ്മിലുള്ള സൗഹൃദം അറിയില്ലെന്നും സിപിഐഎമ്മിൽ തന്നെ തുടരുമെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
സിപിഐഎം വിടില്ലെന്നും ബിജെപിയില്‍ ചേരില്ലെന്നും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ഡൽഹിയിൽ പോയതെന്നും എസ് രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് എസ് രാജേന്ദ്രനെ സിപിഐഎമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 2023 ജനുവരിയില്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല.
Story Highlights : ‘No plans to join BJP’, Says S Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here