Advertisement

വനിതാ, യുവ വോട്ടർമാരിൽ കൂടുതൽ സ്വാധീനം ആവശ്യം; ആർഎസ്എസിനോട് കൂടുതൽ സഹായം അഭ്യർഥിച്ച് ബിജെപി

April 29, 2024
1 minute Read

തെരെഞ്ഞെടുപ്പിൽ ആർഎസ്എസിനോട് താഴെ തട്ടിൽ കൂടുതൽ സഹായം അഭ്യർഥിച്ച് ബിജെപി. ഗൃഹ സമ്പർക്കത്തിന് ഉൾപ്പെടെ ബിജെപി സഹായം അഭ്യർത്ഥിച്ചു. വനിതാ, യുവ വോട്ടർമാരിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുക ലക്ഷ്യം.

രണ്ടാഘട്ടത്തിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ പ്രചാരണതന്ത്രം മാറ്റി ബിജെപി. വികസനത്തിനും മതത്തിനുമൊപ്പം രാജ്യസുരക്ഷയും സജീവമാക്കിയാണ് മൂന്നാ ഘട്ട പ്രചാരണം ബിജെപി കടുപ്പിക്കുന്നത്. അതിര്‍ത്തി സുരക്ഷിതമായെന്നും തീവ്രവാദവും മാവോയിസവും മോദി ഭരണത്തിന് കീഴില്‍ ഇല്ലാതെയായെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഒന്നാം ഘട്ടത്തിന് പിന്നാലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും ദേശീയ തലത്തില്‍ വോട്ടിങ് ശതമാനത്തില്‍ ഇടിവ് വന്നത് ബിജെപി ആശങ്കയിലാക്കിയിരിക്കുകയാണ്. 543 ലോക്സഭാ സീറ്റുകളില്‍ 191 ല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാപ്പോള്‍ 2019 നേക്കാള്‍ കുറവാണ് വോട്ടിങ് ശതമാനം.രാജസ്ഥാനില്‍ 2019നേക്കാള്‍ നാലു ശതമാനം കുറവ് വോട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ മൂന്നാം ഘട്ടത്തില്‍ രാജ്യ സുരക്ഷകൂടി പ്രചാരണത്തിലേക്ക് ബി.ജെ.പി കൂടുതല്‍ സജീവമാക്കി.

Story Highlights : BJP Ask More RSS help for elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top