ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയി

ചെന്നൈയിൽ മലയാളി ദമ്പതികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആയുർവേദ ഡോക്ടറായ ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണവും മോഷണം പോയി.
ചെന്നൈയ്ക്കടുത്ത് ആവഡിയിലെ ഗാന്ധിനഗർ സെക്കന്റ് ക്രോസ് റോഡിലാണ് ദാരുണമായ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു കൊലപാതകം. ഡോക്ടറും ഭാര്യയും വർഷങ്ങളായി ആവഡിയിൽ സ്ഥിരതാമസക്കാരാണ്. ചികിത്സയ്ക്കെന്ന രൂപത്തിൽ വീട്ടിലെത്തിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മേഖലയിൽ സിസിടിവില്ലാത്തതിനാൽ അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Story Highlights : Malayali couple killed in Chennai during robbery attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here