പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; DYSP ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്
അടൂർ നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്.പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവരുടെ പരുക്ക് സാരമുളള്ളതാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.
ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും പരുക്കുണ്ട്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വന്നതാണ്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും നിരങ്ങി ചെന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : Police vehicle collided with Tempo Traveler
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here