‘കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം’ ഓടിത്തുടങ്ങി; ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു. ഈ മാസം അഞ്ചിന് കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടില്‍ ബസ് പ്രതിദിന സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം എന്ന് പേരുള്ള ബസിന്റെ ടിക്കറ്റ് നിരക്ക് 1171 രൂപയാണ്.(Ksrtc garuda premium service started from TVM to Kozhikode)
വൈകിട്ട് 6.45 ഓടെയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിച്ചത്. കോഴിക്കോട് എത്തിക്കുന്ന ബസ് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചാം തിയതി മുതല്‍ കോഴിക്കോട് ബാഗ്ലൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ബസ്സ് അന്തര്‍ സംസ്ഥാന സര്‍വീസ് ആക്കാന്‍ തീരുമാനിച്ചത്.
പുലര്‍ച്ചെ 4 നു പുറപ്പെട്ട് 11 35 നു ബാംഗ്ലൂര്‍ എത്തുന്ന തരത്തിലാണ് ക്രമീകരണം. തിരിച്ച് 2.30ന് പുറപ്പെടുന്ന ബസ് രാത്രി 10.05 ന് കോഴിക്കോട് എത്തും. ഓണ്‍ലൈന്‍ ആയി ടിക്കറ്റുകള്‍ എടുക്കാം. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പ് ഉണ്ടാകും. ഹൈഡ്രോളിക്ക് ലിഫ്റ്റ് സംവിധാനവും, ശുചിമുറിയും ബസിലുണ്ട്.
Story Highlights : Ksrtc garuda premium service started from TVM to Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here