Advertisement

പലസ്തീന്‍ അനുകൂല പ്രതിഷേധം; ന്യൂയോര്‍ക്കില്‍ 300ലേറെ പേര്‍ അറസ്റ്റില്‍

May 1, 2024
3 minutes Read
More than 300 arrested in New york for pro palestine protest

ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് മുന്നൂറിലേറെ പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലും സിറ്റി കോളജ് ക്യാമ്പസുകളിലും നടന്ന പലസ്തീന്‍ അനുകൂല റാലികളിലാണ് ന്യൂയോര്‍ക്ക് സിറ്റി പൊലീസിന്റെ നടപടി. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.(More than 300 arrested in New york for pro palestine protest)

പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊളംബിയയില്‍ 109 പേരും സിറ്റി കോളജില്‍ 173 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ എത്ര പേരാണ് വിദ്യാര്‍ത്ഥികളെന്നത് വ്യക്തമല്ല.

Read Also: രോഗികളെ ജീവനോടെ കുഴിച്ചുമൂടി ഇസ്രയേല്‍ സേനയുടെ ക്രൂരത; അടിയന്തര അന്വേഷണത്തിനുത്തരവിട്ട് പലസ്തീന്‍

അതിനിടെ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരുടെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ വിദ്വേഷപ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി. നിയമപരമായി നടത്തേണ്ട പ്രതിഷേധം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ലെന്നും മേയര്‍ വിമര്‍ശിച്ചു.

Story Highlights : More than 300 arrested in New york for pro palestine protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top