Advertisement

ഇതാണ് മക്കളേ പ്രതികാരം! തല്ല് കൊണ്ട് പഠിച്ച പ്രൈമറി സ്കൂൾ വിലയ്ക്ക് വാങ്ങി പൊളിച്ച് കളഞ്ഞ് നടൻ

May 1, 2024
3 minutes Read

പഠിച്ച സ്കൂൾ വിലയ്ക്ക് വാങ്ങിയ ശേഷം പൊളിച്ച് കളഞ്ഞിരിക്കുകയാണ് ഒരു നടൻ. പ്രതികാരം ഇങ്ങനെയും ചെയ്യാമെന്ന് സോഷ്യൽ മീഡിയയിൽ കാണിച്ച് നൽകിയിരിക്കുന്നത് ടർക്കിഷ് നടനായ കാഗ്ലർ എർതുഗ്റൂൾ. തകർന്ന കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുകയും ചെയ്തു.

പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് അധ്യാപകർ തന്നെ തല്ലിയതിന് പകരം വീട്ടാനായാണ് സ്കൂൾ വാങ്ങിയ ശേഷം പൊളിച്ച് കളഞ്ഞത്. സ്കൂൾ നിന്നിരുന്ന സ്ഥലത്ത് താൻ കെട്ടിടങ്ങളും ഒന്നും നിർമ്മിക്കില്ലെന്നും സ്ഥലം ഇങ്ങനെ തുടരുമെന്നുമാണ് കാഗ്ലർ പറയുന്നത്. അതേസമയം സ്കൂൾ പൊളിച്ച് നീക്കിയത് വിദ്യാഭ്യാസത്തോടുള്ള അനാദരവാണെന്ന് നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി.

“എൻ്റെ പ്രൈമറി സ്കൂൾ അധ്യാപകർ എന്നെ എപ്പോഴും തല്ലുമായിരുന്നു, അതിനാൽ ഞാൻ സ്കൂൾ മുഴുവൻ വാങ്ങി അത് പൊളിച്ചു. അതിൻ്റെ സ്ഥാനത്ത് എനിക്ക് ഒന്നും നിർമ്മിക്കില്ല. അവശിഷ്ടങ്ങളായി മാറിയ എൻ്റെ ആഘാതങ്ങൾ പോലെ അത് നിലനിൽക്കട്ടെ” കാഗ്ലർ ഇൻസ്റ്റാ​ഗ്രാം പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു.

Story Highlights : Turkish Actor Demolishes his old elementary school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top