അമേഠിയിലും റായ്ബറേലിയിലും സസ്‌പെൻസ് തുടരുന്നു; കോൺഗ്രസ് സ്ഥാനാർത്ഥികളാരെന്നതിൽ തീരുമാനമായില്ല

ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിൽ തീരമാനമായില്ല. എന്നാൽ പ്രിയങ്കക്കായി റായ്ബറേലിയിൽ പോസ്റ്ററും അമേഠിയിൽ രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഇതിനിടെ അമേഠിയിൽ വൻ റാലിയ്ക്ക് കോൺഗ്രസ് അനുമതി തേടിയിട്ടുണ്ട്.(Lok Sabha Elections 2024: Suspense Over Amethi, Raebareli Congress Candidates)
അമേഠിയിലെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി വരികയാണ്. ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം നാളെയാണ്. അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ്.
Read Also: ‘സേവ് മുസ്ലിം ലീഗ്’: MSF ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം
ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ 330 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.
Story Highlights : Lok Sabha Elections 2024: Suspense Over Amethi, Raebareli Congress Candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here