മേയർ ആര്യ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശം; യുവാവ് പിടിയിൽ

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ. എറണാകുളം ശ്രീജിത്താണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന് പിന്നാലെയാണ് സൈബർ അധിക്ഷേപം ഉണ്ടായത്.(Man arrested for sent obscene message on WhatsApp to Thiruvananthapuram Mayor Arya Rajendran)
Read Also: അമേഠിയിലും റായ്ബറേലിയിലും സസ്‌പെൻസ് തുടരുന്നു; കോൺഗ്രസ് സ്ഥാനാർത്ഥികളാരെന്നതിൽ തീരുമാനമായില്ല
താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നേരിടുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലാണ് സൈബർ ആക്രമണം നടക്കുന്നത്. സോഷ്യൽമീഡിയകളിൽ തുടരുന്ന സൈബർ ആക്രമണത്തിൽ പരാതി നൽകിയിരുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകൾക്കും കീഴിൽ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയിൽ പറയുന്നു.
Story Highlights : Man arrested for sent obscene message on WhatsApp to Thiruvananthapuram Mayor Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here