സിവി ആനന്ദ ബോസ് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചു; ബംഗാൾ ഗവർണർക്കെതിരെ ഗുരുതര ആരോപണവുമായി TMC

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. സിവി ആനന്ദ ബോസ് സ്ത്രീയ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് തൃണമൂലിന്റെ ആരോപണം. ഗവർണർക്കെതിരെ സ്ത്രീ പരാതി നൽകിയെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു.(West Bengal governor CV Ananda Bose accused of ‘molesting’ a woman, alleges TMC)
അതേസമയം ആരോപണം സിവി ആനന്ദ ബോസ് നിക്ഷേധിച്ചു. സത്യം ജയിക്കുമെന്ന് ഗവർണർ പറഞ്ഞു. അപകീർത്തി തെരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ബംഗാളിലെ പോരാട്ടം തുടരുമെന്ന് അഗവർണർ വ്യക്തമാക്കി.
Read Also: ‘തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഹരിത നേതാക്കൾക്ക് കഴിയട്ടെ’; നൂർബിന റഷീദ്
രാജ്ഭവനിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ആക്രമിച്ചെന്നാണ് തൃണമൂൽ എംപി സാഗരിക ഘോഷാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സാഗരിക ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.
Story Highlights : West Bengal governor CV Ananda Bose accused of ‘molesting’ a woman, alleges TMC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here