Advertisement

കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക്; വർഷങ്ങളുടെ വിശ്വാസവും ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി ഫാംഫെഡ്

May 2, 2024
2 minutes Read
Years of trust and quality products Farmfed continue its journey

മായം കലരാത്ത ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ അവകാശമാണ്. കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു സഹകരണ സംരംഭമാണ് സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാൻഡായ ഫാംഫെഡ്. മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് (2002, സെൻട്രൽ റജിസ്ട്രാർ) ന്റെ അംഗീകാരത്തോടുകൂടി, കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി 2008 മുതലാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റി എന്ന സവിശേഷതയുള്ള ഈ സഹകരണ സംരംഭം, കാലങ്ങളായി ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായം കൂടെയാണ്.

സഹകരണ കാർഷിക സൊസൈറ്റികൾ പൊതുസ്വകാര്യ മേഖലകളിലെ ഗുണങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് കാർഷിക ഗ്രാമീണ മേഖലകളുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചുവരുന്നു. സാങ്കേതിക വിദ്യയിലെ വളർച്ചയും, ശാസ്ത്രീയ കൃഷി രീതിയും ഗവൺമെൻ്റിൻ്റെ വിവിധ പദ്ധതികളും കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിലാണ് സഹകരണ രംഗത്ത് പുതുപാത തെളിയിച്ച് ഫാംഫെഡ് ഉയർന്നു വന്നത്.

കർഷകരെ ഒരുമിപ്പിക്കുന്ന ഫാംഫെഡ് എന്ന ഈ സംരംഭം കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നു. ഫാംഫെഡിന്റെ ഊർജമായ കർഷകർക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യം വയ്ക്കുന്നത് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുവാൻ ഫാംഫെഡ് എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ള പറഞ്ഞു.

പുരാതന കാലം മുതൽ വിവിധ സംസ്കാരങ്ങളിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുവന്നിരുന്നു. ഇന്ത്യൻ സുഗന്ധവ്യഞ്ജന കൃഷി ഇന്ന് സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതവും, ഗുണമേന്മ ഉള്ളതും, ഉപഭോക്ത്യ കേന്ദ്രീകൃതവും, വിപണിയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു വ്യവസായമായി മാറിക്കഴിഞ്ഞു. ഇത് ലോക സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇന്ത്യക്ക് ശക്തമായ സ്ഥാനം നേടിയെടുക്കുന്നതിലേക്ക് വഴിതെളിയിച്ചു. ഈ മേഖലയിൽ ശക്തമായ ഒരു സാന്നിദ്ധ്യം ഉറപ്പിക്കാൻ സൊസൈറ്റി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

നിലവിൽ സൊസൈറ്റി ഇടുക്കി ജില്ലയിൽ 600-ൽ അധികം ഏക്കറിൽ സുഗന്ധവ്യഞ്ജനങ്ങളും തേയിലയും കൃഷി ചെയ്തുവരുന്നു. തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത പ്രദേശത്ത് 4 1/2 ഏക്കർറിലുള്ള വാഴക്കൃഷി ആദ്യ വിളവെടുപ്പ് പൂർത്തിയായി. ഇതിനു പുറമേ കർണാടകയിൽ 120 ഏക്കറിൽ വാഴകൃഷി ശാസ്ത്രീയമായ രീതിയിൽ കൃഷിചെയ്തുവരുന്നു. വാഴകൾക്ക് ഇടവിളയായും അല്ലാതെയും വിവിധയിനം പച്ചക്കറികൾ ഇതിനൊപ്പം തന്നെ കൃഷി ചെയ്യുന്നു. ഇതോടൊപ്പം 50 ഏക്കറിൽ സുഗന്ധവ്യഞ്ജന വിളയായ ഇഞ്ചിയും കൃഷി ആരംഭിച്ചിരിക്കുന്നു. കർണാടകയിൽ അഞ്ഞൂറോളം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം .ഇതോടൊപ്പം വാണിജ്യ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിനാൽ സൊസൈറ്റി വല്ലാർപാടത്തും, വട്ടക്കാട്ടുശ്ശേരിയിയിലുമായി 20 ഏക്കറോളം ജലഭൂമിയിൽ മൽസ്യക്രിഷിക്കാരുമായി ജോയൻറ് വെഞ്ചർ മത്സ്യകൃഷി ചെയ്തുവരികയാണെന്ന് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്റ്റർ മഹാവിഷ്ണു പറഞ്ഞു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ടൂറിസം മേഖല. വരും വർഷങ്ങളിൽ ഏകദേശം 46 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന വ്യവസായമായി ടൂറിസം മാറുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇതിൽ തന്നെ അഗ്രി ടൂറിസത്തിന്റെ സാദ്ധ്യതകൾ വളരെ വലുതാണ്. ഈ സാദ്ധ്യതകൾ മനസിലാക്കി ടൂറിസം രംഗത്ത് ചുവടുറപ്പിക്കുന്നതിൻ്റെ ഭാഗമായി നിരവധി പദ്ധതികളാണ് സൊസൈറ്റി വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ടൂറിസം പാക്കേജുകളും, സ്വന്തമായി റിസോർട്സ് ആൻഡ് ഹോട്ടൽ ശൃംഖല തീർക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ “വയനാട് വില്ലേജ് ഇൻ” എന്ന റിസോർട്ടിൻ്റെ പ്രവർത്തനവും ആരംഭിച്ചു. ഇതുകൂടാതെ ബാക്‌വാട്ടർ ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലും എറണാകുളത്തും പുതിയ പ്രോജക്ടുകൾ വിഭാവനം ചെയ്‌തുവരുന്നു.സമൂഹത്തിലെ നിരവധിയായ സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് അവയുമായി കൃഷിയെ ബന്ധിപ്പിച്ച് വിജയം കൊയ്യാൻ ഫാംഫെഡ് സൊസൈറ്റിക്ക് സാധിച്ചുവെന്നും വരും നാളുകളിൽ വിപുലമായ രീതിയിൽ കൃഷി വർദ്ധിപ്പിക്കുന്നതിനൊപ്പം വിപണിയിലും, കയറ്റുമതിയിലും ഒരു നിറസാന്നിദ്ധ്യമായി ഫാംഫെഡ് മാറുമെന്ന കാര്യത്തിൽ സംശയവുമില്ലെന്നും സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി മാനേജിങ്ങ് ഡയറക്ടർ, അഖിൻ ഫ്രാൻസിസ് പറഞ്ഞു.

ഇന്ത്യയിൽ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിപണി 50,000 കോടി രൂപ ടേണോവറിലേക്ക് കുതിക്കുകയാണ്. ഈ വ്യവസായത്തിന്റെ സാധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് ‘ഫാംഫെഡ്’ എന്ന ബ്രാൻഡിൽ സൊസൈറ്റി സുഗന്ധവ്യഞ്ജനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഉത്പാദനവും വിതരണവും പാലക്കാട് കിൻഫ്ര മെഗാ ഫുഡ് പാർക്കിലെ സ്വന്തം ഫാക്ടറിയിൽ നിന്ന് ആരഭിച്ചു. ഇത് കൂടാതെ 5 വിവിധങ്ങളായുള്ള ബ്രേക്ക് ഫാസ്റ്റ് പ്രൊഡക്റ്റുകളും വിപണി സാധ്യതകൾ ഉള്ള നിരവധി ഉത്പന്നങ്ങളും അണിയറയിൽ സജീവമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അതിവേഗം മാറുന്ന ഈ ലോകത്ത് ഗുണമേന്മയിലും വിശ്വസ്തതയിലും വിട്ടുവീഴ്ച്ചകളില്ലാതെ പുത്തൻ മാറ്റങ്ങളുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കുകയാണ് ഫാംഫെഡ്. കർഷകർക്ക് പുതിയ അവസരങ്ങളും ഉപഭോക്താക്കൾക്ക് രുചിയിലും ഗുണമേന്മയിലും മികച്ചുനിൽക്കുന്ന പുതിയ ഉത്പ്പന്നങ്ങളും ഒരുക്കി ഫാംഫെഡ് യാത്ര തുടരുകയാണെന്ന് സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ അനൂപ് തോമസ് പറഞ്ഞു.

കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന സതേൺ ഗ്രീൻ ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഇതിനോടകം തന്നെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചുകഴിഞ്ഞു. ഇന്ത്യൻ കാർഷിക രംഗത്ത് പുത്തൻ ആശയങ്ങളും പദ്ധതികളും വിഭാവനം ചെയ്തുകൊണ്ട് ഫാംഫെഡ് തൻ്റെ വിജയഗാഥ തുടരുകയാണ്.

Story Highlights : Years of trust and quality products Farmfed continue its journey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top