Advertisement

ഡിജിറ്റല്‍ കാണിക്ക സംവിധാനവുമായി ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രം; സമര്‍പ്പിച്ചത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

May 3, 2024
Google News 2 minutes Read
digital kanikka system introduced at alathiyoor hanuman temple

ആലത്തിയൂര്‍ ഹനുമാന്‍ കാവ് ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ആയി കാണിക്ക സമര്‍പ്പിക്കാനുള്ള സംവിധാനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ ഹെഡ് ശ്രീമതി രേണു കെ നായര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയ കാണിക്ക സംവിധാനമാണ് നിലവില്‍ വന്നത്. (digital kanikka system introduced at alathiyoor hanuman temple)

ഭക്തര്‍ക്ക് ഏത് പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ചും കാണിക്ക സമര്‍പ്പിക്കാവുന്നതാണ്, കൂടാതെ യു പി ഐ വഴിയും പണം നല്‍കാം. ഉദ്ഘാടന ചടങ്ങില്‍ സാമൂതിരി രാജകുടുംബത്തിലെ ട്രസ്റ്റീ പ്രതിനിധികള്‍ ആയ ശ്രീ ഗോവിന്ദ് ചന്ദ്രശേഖര്‍, ശ്രീമതി മായ ഗോവിന്ദ്, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുനില്‍ കെ, യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ് എ സി ഉഷ, ശാഖാ മാനേജര്‍ കമലാക്ഷി സി, ബാങ്ക് ഡപ്യൂട്ടി റീജിയണല്‍ ഹെഡ് മാരായ സംഗമേഷ്, സന്ദീപ് ടി വി മറ്റ് ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Story Highlights : digital kanikka system introduced at alathiyoor hanuman temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here