മേയർക്കും എംഎൽഎക്കും എതിരായ പരാതി; അന്വേഷണം ആവശ്യപ്പെട്ട് KSRTC ഡ്രൈവർ യദു

മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു കോടതിയിലേക്ക്. മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുക. അഭിഭാഷകൻ മുഖേനെ നാളെ കോടതിയെ സമീപിക്കും.
Read Also: സോളാർ കേസ്; ഒരാളുടെ ബ്ലാക്ക് മെയിലിന് ഉമ്മൻചാണ്ടി വഴങ്ങി: മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം
ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് യദു പറഞ്ഞിരുന്നു. യദുവിൻറെ പരാതിയെ കുറിച്ച് അന്വേഷണിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.
Story Highlights : KSRTC driver Yadu to court seeking an investigation into the complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here