ലേണേഴ്‌സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡനപരാതി

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി. അങ്കമാലിയിൽ ലേണേഴ്‌സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഒളിവിൽ പോയി. കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്.
ലേണേഴ്‌സ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് കമ്പ്യൂട്ടറിന്റെ അടുത്ത് വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് ആണ് മോശമായി പെരുമാറിയത്. വിവരം പെൺകുട്ടി വീട്ടിൽ അറിയിക്കുകയും പിന്നീട് അങ്കമാലി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights : Complaint Against Motor Vehicle Inspector
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here