ഓൾ ഇന്ത്യ ക്രിക്കറ്റ് ഫെസ്റ്റിവലിൽ അറ്റ്ലസ് UTC കുവൈറ്റിന് കിരീടം

എറണാകുളം തൃപ്പുണിത്തുറ ഓവൽ പാലസ് ഗ്രൗണ്ടിൽ നടന്ന, കോടിയേരി ബാലകൃഷ്‌ണൻ മെമ്മോറിയൽ കപ്പിന് വേണ്ടിയുള്ള ഓൾ ഇന്ത്യ ക്രിക്കറ്റ് ഫെസ്റ്റിവലിൽ അറ്റ്ലസ് UTC കുവൈറ്റ് ടീമിന് കിരീടം . ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ തനിമ തൃശൂരിനെ തകർത്താണ് അറ്റ്ലസ് UTC കുവൈറ്റ് വിജയികളായത്. നാല് ലക്ഷം രൂപയാണ് വിജയികൾക്കുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും ലഭിച്ചു. ഫൈനൽ ദിനത്തിൽ മലയാളികൾക്ക് അഭിമാനമായ ക്രിക്കറ്റ് താരം ബേസിൽ തമ്പി ചടങ്ങുകൾ ഉദ്ഘാടനം , ചെയ്തു. സിനിമ ടെലിവിഷൻ താരം സാജു നവോദയ വിജയികൾക്ക് സമ്മാനം നൽകി.
മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്ണ സാറ്റ്പുട്ടെയാണ് ടൂർണമെന്റിലെ മികച്ച താരം. ടൂർണമെന്റിൽ മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട്, ബംഗാൾ, കർണാടക, ലക്ഷദീപ് എന്നിവിടങ്ങളിൽ നിന്ന് താരങ്ങളും ടീമുകളും പങ്കെടുത്തു.16 ടീമുകളാണ് നാല് ദിവസം നീണ്ട പോരാട്ടത്തിൽ മത്സരിച്ചത് .

ടെന്നീസ്‌ബോൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വിപിൻ ലെജന്റ്സ് ക്രിക്കറ്റ് ഓണേർഷ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് , നിസാം എന്നിവർ ടൂർണമെന്റിന്റെ ഭാഗമായി.
Story Highlights : Atlas UTC Kuwait wins All India Cricket Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here