Advertisement

ആളുമാറി വിമർശിച്ചത് സ്വന്തം പാർട്ടി നേതാവിനെ; കങ്കണയ്ക്കെതിരെ ട്രോളന്മാർ

May 6, 2024
2 minutes Read
Trolls against Kangana Ranaut for criticizing her own party leader

ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ വീണ്ടും എയറിലായി മണ്ഡിയിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണ റണൗട്ട്. ആളുമാറി സ്വന്തം പാർട്ടി നേതാവിനെയാണ് കങ്കണ വിമർശിച്ചത്. വിഡിയോ പുറത്തായതോടെ സാമൂഹ്യമാധ്യമങ്ങളിൽ കങ്കണയ്ക്കെതിരെ ട്രോളുകൾ വ്യാപകമാണ്.

മണ്ഡിയിൽ സ്ഥാനാർഥിയായി എത്തിയത് മുതൽ, കുടുംബ രാഷ്ട്രീയം ആയുധമാക്കി രാഹുൽ ഗാന്ധിയെയും തന്റെ എതിർ സ്ഥാനാർഥിയായ വിക്രമദിത്യ സിങ്ങിനെയും കടന്നാക്രമിക്കുകയാണ് കങ്കണ റണൗട്ട്. മണ്ഡിയിലെ പ്രചാരണയോഗത്തിൽ പതിവ് ശൈലിയിൽ കങ്കണ കത്തി കയറിയതാണ് ഇപ്പോൾ വിനയായത്. ‘ദുഷിച്ച രാജകുമാരന്മാരുടെ ഒരു പാർട്ടിയുണ്ട്. ചന്ദ്രനിൽ ഉരുളക്കിഴങ്ങു വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയായാലും മീൻ തിന്നുന്ന തേജസ്വി സൂര്യയായാലും’.എന്നായിരുന്നു കങ്കണയുടെ വാക്കുകൾ. ആർജെഡി നേതാവ്, തേജസ്വി യാദവിനെയാണ്‌ ഉദ്ദേശിച്ചതെങ്കിലും, പറഞ്ഞു വന്നപ്പോൾ, സ്വന്തം പാർട്ടിയുടെ ബം​ഗളൂരു സൗത്തിലെ സ്ഥാനാർഥി തേജസ്വി സൂര്യയുടെ പേരായി. ഏതാണ് ഈ സ്ത്രീ എന്ന തലക്കെട്ടോടെ തേജസ്വി യാദവ് തന്നെ ഈ വീഡിയോ പങ്കുവെച്ചതോടെ ട്രോളൻ മാർക്ക് ചാകരയുമായി.

Read Also: വിമര്‍ശിക്കുന്നവര്‍ ഐക്യു ഇല്ലാത്തവര്‍; സുഭാഷ് ചന്ദ്രബോസ് ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പ്രസ്താവനയില്‍ കങ്കണ

അതേസമയം അമിതാബ് ബച്ചനുമായി താരതമ്യം ചെയ്ത് കങ്കണ നടത്തിയ മറ്റൊരു പ്രസംഗവും വൈറലാണ്. ജൂൺ ഒന്നിനാണ് മണ്ഡിയിൽ തെരഞ്ഞെടുപ്പ്.

Story Highlights : Trolls against Kangana Ranaut for criticizing her own party leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top