വിമര്‍ശിക്കുന്നവര്‍ ഐക്യു ഇല്ലാത്തവര്‍; സുഭാഷ് ചന്ദ്രബോസ് ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പ്രസ്താവനയില്‍ കങ്കണ

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന പരാമര്‍ശത്തില്‍ പ്രതിരോധവുമായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ട്രോളുകളായതോടെ കങ്കണ തന്നെ പ്രതികരണവുമായി എത്തി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ലോകനിലവാരമില്ലെന്നും അവര്‍ക്ക് വിദ്യാഭ്യാസമാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. നെഹ്‌റു കുടുംബത്തെ കുറിച്ചുള്ള തെറ്റിധാരണ കൊണ്ടാണ് ആളുകള്‍ ഇങ്ങനെ പറയുന്നതെന്നും താന്‍ ഒരു സിനിമയെഴുതി സംവിധാനം ചെയ്തിട്ടുള്ള ആളാണെന്നും കങ്കണ പറഞ്ഞു.(Kangana Ranaut Says Subhas Chandra Bose Was India’s First Prime minister)
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്നായിരുന്നു കങ്കണ റണാവത്തിന്റെ പ്രസ്താവന. ഇതിന് തെളിവായി 1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദിന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെയും സ്വയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിച്ചതിനെയും കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും കങ്കണ എക്‌സില്‍ പങ്കുവച്ചിരുന്നു.
Read Also: ലോക്‌സഭാ ഇലക്ഷൻ 2024: കങ്കണ റണാവത്ത് മണ്ഡിയിൽ മത്സരിക്കും
ടൈംസ് നൗ ചാനലിലായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവഹേളിച്ചുള്ള കങ്കണ റണാവത്തിന്റെ വാക്കുകള്‍. ട്രോളുകള്‍ക്ക് പിന്നാലെ താന്‍ വിമര്‍ശകരെ കുറ്റപ്പെടുത്തിയ കങ്കണ, താന്‍ സംസാരിക്കുന്നത് ഉയര്‍ന്ന ഐക്യുവിലാണെന്നും പറഞ്ഞു. മാണ്ഡിയില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ കങ്കണ മത്സരിക്കുന്നത്.
Story Highlights : Kangana Ranaut Says Subhas Chandra Bose Was India’s First Prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here