Advertisement

‘ഷാഫി പറമ്പിലിനെതിരെ കെകെ ശൈലജ മോശം പ്രചാരണം നടത്തി’; ആരോപണവുമായി കെ മുരളീധരൻ

May 8, 2024
1 minute Read
shafi parampil k muraleedharan kk shailaja

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി കെ മുരളീധരൻ. വടകരയിൽ കെകെ ശൈലജ പക്വത കാണിച്ചില്ല. ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി എന്ന് മുരളീധരൻ ആരോപിച്ചു. സ്വാഭാവികമായും ഷാഫി പറമ്പിലിന് തിരിച്ചു പറയേണ്ടി വന്നു. അതേസമയം, പൊന്നാനിയിൽ മുസ്ലിം ലീഗ് വോട്ടുകളിൽ അടിയൊഴുക്ക് ഉണ്ടായിട്ടില്ലെന്ന് സാദിക്കലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ പക്വത കാണിച്ചില്ലെന്നാണ് കെ മുരളീധരൻ്റെ വിമർശനം. ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തിയെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് എം കെ രാഘവനെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

സിപിഐഎമ്മിൻ്റെ പോഷക സംഘടനയായി വടകരയിൽ പൊലീസ് പ്രവർത്തിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ ആരോപിച്ചു. പൊന്നാനിയിൽ മുസ്ലിം ലീഗ് വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. പൊന്നാന്നി ഇത്തവണ മറിയുമെന്നും വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തിയെന്നും എൽഡിഎഫ് ആവർത്തിച്ചു പറയുമ്പോഴാണ് യുഡിഎഫ് നേതാക്കളുടെ പ്രതിരോധം.

Story Highlights: shafi parampil k muraleedharan kk shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top