ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴൽനാടന് എതിരെ FIR

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ. ഇടുക്കി വിജിലൻസ് യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 21 പ്രതികളുള്ള കേസിൽ മാത്യുകുഴൽ നാടൻ 16ാം പ്രതിയാണ്. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.(Vigilance FIR attack against Mathew Kuzhalnadan)
മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിക്കും. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻറെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.
Story Highlights : Vigilance FIR attack against Mathew Kuzhalnadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here