‘ഗവർണർ അയോധ്യയിൽ’; രാം ലല്ലയെ കണ്ടുവണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിന്‍റെയും രാം ലല്ലയെ കണ്ടു വണങ്ങുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഗവര്‍ണര്‍ തന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാമക്ഷേത്ര ദര്‍ശനം നടത്തിയത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഗവർണർ അയോധ്യയിൽ എത്തുന്നത്.
ശാന്തി നല്‍കുന്നിടത്തെത്താന്‍ സാധിച്ചതില്‍ സന്തോഷം എന്നാണ് രാമക്ഷേത്ര ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനുമുന്‍പും അയോധ്യയില്‍ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും അഭിമാനം നല്‍കുന്ന നിമിഷമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാം ലല്ലയെ സാഷ്ടാംഗം പ്രണമിക്കുന്ന ഗവര്‍ണറെയാണ് വിഡിയോയില്‍ കാണുന്നത്. പശ്ചാത്തലത്തില്‍ ഭക്തരുടെ ജയ്ശ്രീറാം വിളിയും കോള്‍ക്കാം. കഴിഞ്ഞയാഴ്‌ച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അയോധ്യ ശ്രീരാമക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ ആദ്യത്തെ രാമക്ഷേത്രം സന്ദർശനമായിരുന്നു അത്.
Story Highlights : Arif Mohammad Khan Visits Ayodhya’s Ram Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here