ദമ്മാമിലെത്തിയ പഴകുളം മധുവിന് ഊഷ്മളമായ സ്വീകരണം നല്‍കി ഒഐസിസി

ഒ ഐ സി സി ദമ്മാം റീജ്യണ്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം ‘മാറ്റൊലി 2024’ ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ ദമ്മാമിലെത്തിയ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവിന് ദമ്മാമില്‍ ഊഷ്മളമായ സ്വീകരണം. ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതാക്കളും ഗ്ലോബല്‍ – നാഷണല്‍ – റീജ്യണല്‍ കമ്മിറ്റി നേതാക്കളും ചേര്‍ന്ന് പഴകുളം മധുവിന് വരവേല്‍പ്പ് നല്‍കി. (Dammam oicc welcomes pazhakulam madhu)
ജില്ലാ പ്രസിഡന്റ് തോമസ് തൈപ്പറമ്പിള്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തര്‍, സി. അബ്ദുല്‍ ഹമീദ്, ജോണ്‍ കോശി, നാഷണല്‍ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജേക്കബ്ബ് പാറയ്ക്കല്‍, റീജ്യണല്‍ കമ്മിറ്റി ഓഡിറ്റര്‍ ബിനു പി ബേബി, ജില്ലാ ജനറല്‍ സെക്രട്ടറി ജോജി വി ജോസഫ്, ജില്ലാ നേതാക്കളായ എബ്രഹാം തോമസ് ഉതിമൂട്, മാത്യു പി ബേബി, ബേബിച്ചന്‍ ഇലന്തൂര്‍, ഖോബാര്‍ എരിയ പ്രസിഡന്റ് സജൂബ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Story Highlights : Dammam oicc welcomes pazhakulam madhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here