Advertisement

പീച്ചി ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

May 9, 2024
Google News 1 minute Read

തൃശൂർ പീച്ചി ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്ക്യൂബ ടീമിൻറെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശി യഹിയയെ ഇന്നലെ വൈകിട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കാണാതായത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ നീന്തുന്നതിനിടയിൽ കാണാതാകുകയായിരുന്നു.
എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു യഹിയ.

Story Highlights : Student drowned to death Peechi dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here