Advertisement

‘ഇത് റോമിയോ ആൻ്റ് ജൂലിയറ്റിനേക്കാൾ മികച്ച പ്രണയം’; 100ാം വയസിൽ വിവാഹിതനാകാൻ രണ്ടാം ലോകമഹായുദ്ധത്തിലെ സൈനികൻ

May 9, 2024
Google News 3 minutes Read
World War II Veteran To Marry getting married at his age 100

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരൻ 100ാം വയസിൽ വിവാഹിതനാകുന്നു. അമേരിക്കക്കാരനായ ഹാരോൾഡ് ടെറൻസ് ആണ് ജീൻ സ്വെർലിനുമായി വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമാണ്. 96 വയസാണ് ജീൻ സ്വെർലിന്. അടുത്ത മാസം ഫ്രാൻസിൽ വച്ചാണ് വിവാഹം.(World War II Veteran To Marry getting married at his age 100)

റോമിയോ ആൻ്റ് ജൂലിയറ്റിനേക്കാൾ മികച്ചതാണ് തങ്ങളുടെ പ്രണയമെന്ന് ടെറൻസും സ്വെർലിനും പറഞ്ഞു. 1944ൽ ആയിരക്കണക്കിന് പട്ടാളക്കാർ യുദ്ധം ചെയ്യുകയും മരിച്ചുവീഴുകയും ചെയ്ത കാരൻ്റൻ-ലെസ്-മറൈസിൽ വെച്ചാണ് ഹരോൾഡും ജീനും വിവാഹിതരാകുക. ന​ഗര മേയർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

യുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച ഓപ്പറേഷനായ നോർമണ്ടിയിലെ ഡി-ഡേ ലാൻഡിംഗിൻ്റെ 80ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി ജൂൺ 6 ന് യുഎസ് എയർഫോഴ്സ് വെറ്ററൻ ടെറൻസിനെ ആദരിക്കും. ഇതിന് രണ്ട് ദിവസം കഴിഞ്ഞാണ് ടെറൻസിന്റെയും സ്വെർലിന്റെയും വിവാഹ ചടങ്ങുകൾ.

കിം ജോങ് ഉന്നിന്റെ വിശ്വസ്തൻ; ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചുRead Also:

ടെറന്‍സിന് പതിനെട്ട് വയസ് തികഞ്ഞ സമയത്താണ് യുഎസ് നേവി ബേസില്‍ ജപ്പാന്‍ ബോംബാക്രമണം നടത്തിയത്. അന്നത്തെ പല ചെറുപ്പക്കാരെയും പോലെ ടെറന്‍സിനും പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധം നടത്താന്‍ ആഗ്രഹിച്ചു. 20 വയസ് ആയപ്പോഴേക്കും യുദ്ധത്തില്‍ പല ചുമതലകളും വഹിക്കേണ്ടതായും വന്നു. യുദ്ധത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ ടെറന്‍സ് 70കാരിയായ തെല്‍മയെ വിവാഹം കഴിച്ചു. 2018ല്‍ തെല്‍മ മരിച്ചത് ടെറന്‍സിന്റെ ജീവിതത്തില്‍ വലിയ ഷോക്കായിരുന്നു. തുടർന്ന് 2021ല്‍ ഒരു സുഹൃത്ത് വഴിയാണ് ടെറന്‍സ് വിധവയായ ജീന്‍ സ്വെര്‍ലിനെ പരിചയപ്പെടുന്നത്.ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

Story Highlights : World War II Veteran To Marry getting married at his age 100

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here