ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും പിഴയും

ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി, പൂനത്ത്, എളേങ്ങൾ വീട്ടിൽ മുഹമ്മദ് ( 49) ആണ് പ്രതി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. ( 7 year old sexually assaulted by 49 year old gets 6 years imprisonment )
2021ൽ ആണ് കേസ് ആസ്പദമായ സംഭവം, ബാലിക വീട്ടിൽ ടീവി കണ്ടിരിക്കവേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, കുട്ടി ഉടനെ തന്നെ ഓടി പോയി അച്ഛമ്മയോട് കാര്യം പറയുക ആയിരുന്നു പിന്നീട് പോലീസിൽ അറിയിക്കുകയും ആയിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുരേഷ്‌കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Story Highlights : 7 year old sexually assaulted by 49 year old gets 6 years imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here