Advertisement

നിനച്ചിരിക്കാതെ കാട്ടാന ആക്രമണത്തില്‍ പപ്പ പോയി, ജീവിതം കീഴ്‌മേല്‍ മറിഞ്ഞു; പതറാതെ പപ്പയ്ക്ക് കൊടുത്ത വാക്കുപാലിക്കാന്‍ പഠിച്ച് ഫുള്‍ എ പ്ലസ് നേടി സോന

May 10, 2024
4 minutes Read
Daughter of paul who killed in wild elephant attack get full a plus grade in sslc

പിതാവിന്റെ മരണമേല്‍പ്പിച്ച നടുക്കത്തിനിടയിലാണ് വയനാട് പുല്‍പ്പള്ളി പാക്കത്തെ സോന എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന പപ്പയോടുള്ള വാക്കുപാലിച്ചു. കാട്ടാന ആക്രമണത്തിലാണ് സോനയുടെ പിതാവ് പോള്‍ കൊല്ലപ്പെട്ടത്. (Daughter of paul who killed in wild elephant attack get full a plus grade in sslc)

ഫെബ്രുവരി പതിനാറിനാണ് കുറുവ ദ്വീപിലെ വനം വാച്ചറായിരുന്ന പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. എസ്എസ്എല്‍സി മാതൃകാ പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു സോന. പപ്പയുടെ മരണമേല്‍പ്പിച്ച ആഘാതത്തിലും അതിന്റെ തുടര്‍ച്ചയായുണ്ടായ സംഭവവികാസങ്ങളിലും കൃത്യമായ പഠനം സാധ്യമായില്ല സോനയ്ക്ക്. എന്നിട്ടും മോഡല്‍ പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് വിജയം. ഇപ്പോഴിതാ എസ്എസ്എല്‍സി പരീക്ഷയിലും എ പ്ലസ് നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അമ്മ ഷാലിയുടെയും പിന്തുണയാണ് നേട്ടത്തിന് കരുത്തെന്ന് സോന പറയുന്നു. ഉന്നത വിജയം നേടുക എന്നത് പപ്പയുടെ സ്വപ്‌നമായിരുന്നെന്ന് സോന പറയുന്നു. പപ്പയുടെ സ്വപ്നം പോലെ പ്ലസ്ടുവിന് സോന തെരഞ്ഞെടുക്കുന്നത് സയന്‍സ് ഗ്രൂപ്പാണ്. പ്രതിസന്ധിക്കിടയിലും മികച്ച നേട്ടം കൈവരിച്ച സോനയെ അഭിനന്ദിക്കാന്‍ ഈ വീട്ടിലേക്ക് നിരവധി പേരെത്തുന്നുണ്ട്. വിജയമധുരം നുണയുമ്പോഴും പപ്പയില്ലെന്ന സങ്കടം ഈ കുഞ്ഞിനുണ്ട്.

Story Highlights : Daughter of paul who killed in wild elephant attack get full a plus grade in sslc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top