കെജ്‌രിവാളിന്‍റെ ജാമ്യം, ഇ ഡിക്കേറ്റ കനത്ത തിരിച്ചടി: എം വി ഗോവിന്ദന്‍

കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് എം വി ഗോവിന്ദന്‍. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും വ്യക്തമാക്കി.
ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. മാർച്ച് 5 ന് ബാങ്കിൽ പരിശോധിച്ച അദായ നികുതി ഉദ്യോഗസ്ഥർ അക്കൗണ്ട് മരവിപ്പിച്ചു. പിൻവലിച്ച പണം ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു.
കൃത്യമായ കണക്കുകൾ അദായ നികുതി വകുപ്പിന് നൽകുന്ന പാർട്ടിയാണ് സിപിഐഎം. രാജ്യത്ത് സിപിഐഎമ്മിന് ഒറ്റ പാൻ നമ്പർ ആണ് ഉള്ളത്. അവരാണ് തെറ്റായ പൻ നമ്പർ രേഖപ്പെടുത്തിയത്. T ക്കു പകരം J എന്നാണ് ബാങ്ക് രേഖപ്പെടുത്തിയതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Story Highlights : M V Govindan Against ED on Kejriwal bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here