Advertisement

നിങ്ങളാണോ ആ ഭാ​ഗ്യശാലി?; നിർമൽ ഭാഗ്യക്കുറി NR 360 ലോട്ടറി നറുക്കെടുത്തു

May 10, 2024
3 minutes Read
Nirmal lottery result updates

സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ഭാഗ്യക്കുറി NR 369 ലോട്ടറി നറുക്കെടുത്തു. NN 488286 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ NV 448423 എന്ന ടിക്കറ്റിന് ലഭിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്.(Nirmal lottery result updates)

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ 40 രൂപയാണ്. സമാശ്വാസ സമ്മാനങ്ങൾ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നൽകുന്നത്. ഭാഗ്യക്കുറി വകുപ്പിൻറെ ഒഫീഷ്യൽ വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

Read Also: അക്ഷയ തൃതീയയില്‍ രണ്ട് തവണ വില വര്‍ധിച്ച് സ്വര്‍ണം; വീണ്ടും 53,000 കടന്നു

നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

Story Highlights : Nirmal lottery result updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top