Advertisement

എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു; പിഎംഎ സലാം

May 11, 2024
1 minute Read
pma salam against cpim

എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്ന് മുസ്ലിം ലീഗ് എംഎൽഎ പിഎംഎ സലാം. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതുമുതൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം നടന്നു. പണ്ടുകാലത്ത് മാർക്സിസ്റ്റ് പാർട്ടി ഇത്തരം വിഭാഗിയ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ആരിഫിൻ്റെ പേര് വച്ച് യുഡിഎഫ് ചൂഷണത്തിന് ശ്രമിച്ചോ? എങ്ങനെയെങ്കിലും വോട്ട് കിട്ടണം, അതിന് എല്ലാ വൃത്തികേടും ചെയ്യുകയാണ് കേരളത്തിൽ. ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് ഇത്തരം നിലപാടുകളിലേക്ക് മാർക്സിസ്റ്റ് പാർട്ടി പോകുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ പതനത്തിൻ്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തുകൊണ്ട് പിണറായി വിജയൻ നാടുവിട്ടു? അതും ബാലിശമായ കാരണങ്ങൾ പറഞ്ഞ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി വിജയന് സ്ഥിരമായി വിശ്രമിക്കാം എന്നും പിഎംഎ സലാം പറഞ്ഞു.

Story Highlights: pma salam against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top