ഇവിടെ ആർക്കും വിലക്കില്ല: ട്രാൻസ്ജെൻ്ററുകൾക്ക് ആരാധനാ സൗകര്യമൊരുക്കി മുസ്ലിം ദേവാലയം

ബംഗ്ലാദേശിലെ ധാക്കയിൽ മുസ്ലിം പള്ളിയിലേക്ക് ട്രാൻസ്ജെൻ്ററുകൾക്കും പ്രവേശനം. ധാക്ക നഗരത്തിൻ്റെ വടക്ക് ഭാഗത്തായുള്ള മൈമൻസിങ് മേഖലയിൽ പുതുതായി സ്ഥാപിച്ച മുസ്ലിം പള്ളിയിലാണ് ട്രാൻസ്ജെൻ്ററുകളെ പ്രവേശിപ്പിച്ചത്. ബ്രഹ്മപുത്ര നദിക്കരയിൽ കെട്ടിയ ഒറ്റ മുറി ഷെഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ ആക്രമിക്കപ്പെടുമെന്നോ ആട്ടിയകറ്റുമെന്നോ പേടിക്കാതെ തന്നെ ട്രാാൻസ്ജെൻ്ററുകൾക്ക് ഇവിടെ മറ്റ് വിശ്വാസികൾക്കൊപ്പം പ്രാർത്ഥിക്കാൻ സാധിക്കും.
ട്രാൻസ്ജെൻ്റർ വിഭാഗത്തിന് പള്ളിയിൽ ആരാധനക്ക് അനുവാദം ലഭിക്കുന്നില്ലെന്ന് അറിഞ്ഞ് സർക്കാർ തലത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് പള്ളി നിർമ്മാണത്തിന് സ്ഥലം അനുവദിച്ചത്. താത്കാലിക സംവിധാനമെന്ന നിലയിലാണ് ഇവിടെ ഷെഡിന് അകത്ത് ആരാധനാ സംവിധാനം ഒരുക്കിയത്.
രാജ്യത്ത് ട്രാൻസ്ജെൻ്ററുകൾക്ക് നിയമപരമായ സ്വീകാര്യതയും രാഷ്ട്രീയ പ്രാതിനിധ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരാധനയ്ക്കുള്ള അവസരവും ലഭ്യമായിരിക്കുന്നത്. 2013 ലാണ് രാജ്യത്ത് ട്രാൻസ്ജെൻ്ററുകളുടെ വിവിധ മേഖലയിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നയപരിപാടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചത്.
Read Also: ഇസ്രയേൽ-പലസ്തീൻ യുദ്ധം; യുഎൻ ജീവനക്കാരനായ ഇന്ത്യക്കാരൻ റഫയിൽ കൊല്ലപ്പെട്ടു
എന്നാൽ ട്രാൻസ്ജെൻ്റർ വിഷയം ഉൾക്കൊള്ളിച്ച സ്കൂൾ പാഠപുസ്തകങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ദൈവത്തിൽ വിശ്വസിക്കുകയും പരസ്പര സ്നേഹത്തിൻ്റെ പാതയിൽ ജീവിക്കുകയും ചെയ്യുന്നവർക്ക് എങ്ങനെ ട്രാൻസ്ജെൻ്റർ വിഭാഗത്തിന് പ്രാർത്ഥിക്കാനുള്ള അവകാശം നിഷേധിക്കാനാവുമെന്നായിരുന്നു പുരോഗമന നിലപാട് സ്വീകരിച്ചവർ സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉന്നയിച്ചത്. എന്നാൽ തങ്ങളെ കൂടി ഉൾക്കൊള്ളുന്ന മുസ്ലിം പള്ളി തുറന്നതിനോട് ബംഗ്ലാദേശിൽ ട്രാൻസ്ജെൻ്റർ വിഭാഗം വലിയ ആവേശത്തോടെയാണ് പ്രതികരിച്ചത്.
Story Highlights : Mosque in Dhaka offers sanctuary to transgender community
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here