Advertisement

സിദ്ധാർത്ഥന് വേണ്ടി സമരമിരിക്കുന്ന സമയത്ത് പത്താം ക്ലാസ് പരീക്ഷ; ജെബി മേത്തറിന്റെ മകന് 82 ശതമാനം മാർക്ക്; അഭിമാനമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

May 14, 2024
1 minute Read

ജെബി മേത്തറിന്റെ മകന് ആശംസയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ജെബി മേത്തറിന്റെ മകൻ എയ്ഡനു പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു 82 ശതമാനം മാർക്കുണ്ട്. സിദ്ധാർത്ഥനു വേണ്ടി ഞങ്ങൾ നിരാഹാര സമരമിരിക്കുന്ന സമയത്തായിരുന്നു പരീക്ഷ.

സമരം ആലോചിക്കുമ്പോൾ ജെബിത്ത പറയുന്നുണ്ടായിരുന്നു മകന്റെ പരിക്ഷയാണ് അവനൊപ്പമിരിക്കമെന്ന് എന്നാൽ സ്വന്തം മകനൊപ്പം പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നതിലും പ്രധാനമാണ് മറ്റൊരു മകന്റെ തുന്നിക്കെട്ടിയ ശരീരത്തിനു മുന്നിൽ അലമുറയിട്ട് കരയുന്ന അമ്മയ്ക്കുള്ള നീതി.

ആ അമ്മയ്ക്കുള്ള നീതി എന്ന നിശ്ചയദാർഢ്യത്തിലാണ് ജെബിത്ത എന്ന അമ്മ ആ സമരത്തിനിറങ്ങിത്തിരിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സമരപ്പന്തലിൽ മകന്റെ പരീക്ഷ വിശേഷങ്ങൾ ഒക്കെ ചോദിച്ച് അറിഞ്ഞ ആ അമ്മയ്ക്ക് സന്തോഷവും അഭിമാനവും നല്കുന്ന വിജയമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

ശ്രീമതി ജെബി മേത്തറിന്റെ മകൻ എയ്ഡനു പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു ഇന്ന് 82 ശതമാനം മാർക്കുണ്ട്.
അഭിനന്ദനങ്ങൾ…
ഈ റിസൾട്ടറിയാൻ വ്യക്തിപരമായി വലിയ ആകാംഷയും സന്തോഷവുമുണ്ട്, കാരണം അവന്റെ പരീക്ഷ നടക്കുന്നത് സിദ്ധാർത്ഥനു വേണ്ടി ഞങ്ങൾ നിരാഹാര സമരമിരിക്കുന്ന സമയത്താണ്.
സമരം ആലോചിക്കുമ്പോൾ ജെബിത്ത പറയുന്നുണ്ടായിരുന്നു മകന്റെ പരിക്ഷയാണ്, അവനൊപ്പമിരിക്കണം പഠിക്കാനായി എന്ന് അവൻ നേരത്തെ തന്നെ ചട്ടം കെട്ടിയതാണ് എന്ന്. എന്നാലും സാരമില്ല, സ്വന്തം മകനൊപ്പം പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നതിലും പ്രധാനമാണ് മറ്റൊരു മകന്റെ തുന്നിക്കെട്ടിയ ശരീരത്തിനു മുന്നിൽ അലമുറയിട്ട് കരയുന്ന അമ്മയ്ക്കുള്ള നീതി എന്ന നിശ്ചയദാർഢ്യത്തിലാണ് ജെബിത്ത എന്ന അമ്മ ആ സമരത്തിനിറങ്ങിത്തിരിച്ചത്.
സമരപ്പന്തലിൽ മകന്റെ പരീക്ഷ വിശേഷങ്ങൾ ഒക്കെ ചോദിച്ച് അറിഞ്ഞ ആ അമ്മയ്ക്ക് സന്തോഷവും അഭിമാനവും നല്കുന്ന വിജയം.
അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ.

Story Highlights : Rahul Mamkootathil praises Jebi Mather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top