‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’: വി ശിവൻകുട്ടി

നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. “ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..” എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം മമ്മൂട്ടി നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ.
ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടിയിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണെന്നാണ് മമ്മൂട്ടി നായകനാകുന്ന ചിത്രം ടര്‍ബോയ്‍ക്ക് ലഭിച്ചത്.
‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്‍ബോ ഒരുക്കുന്നത്.
വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.
Story Highlights : V Sivankutty Supportover Mammotty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here