Advertisement

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

May 15, 2024
Google News 3 minutes Read

കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ. റഷ്യൻ പൗരനായ ഇല്യ ഇക്കിമോവിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച കയറിയതിനെ തുടർന്നാണ് അറസ്റ്റ്. പിടിയിലായ റഷ്യൻ പൗരൻ ലഹരിക്ക് അടിമയെന്ന് പൊലീസ് പറയുന്നു.(Russian citizen arrested for trespassing at Kochi Vallarpadam container terminal)

ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേൾഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ അതീവ സുരക്ഷാമേഖലയിൽ കിഴക്കുവശത്തുള്ള മതിൽ ചാടിക്കടന്നാണ് 26കാരനായ റഷ്യൻ പൗരൻ അതിക്രമിച്ച് കയറിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ റഷ്യൻ പൗരനെ തടയുകയായിരുന്നു.

Story Highlights : Russian citizen arrested for trespassing at Kochi Vallarpadam container terminal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here