ആറാം വിരൽ നീക്കുന്നതിന് പകരം ശസ്ത്രക്രിയ നടത്തിയത് നാവിൽ; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കോഴിക്കോട് ചെറുവണ്ണൂരിൽ നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ( kozhikode medical college doctor performs surgery on tongue instead of hand )
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
നാവിൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടർ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ കുടുംബം കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകിയി. പിന്നാലെ അധികൃതരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. കുടുംബത്തിന് പരാതി ഇല്ലെങ്കിലും പ്രിൻസിപ്പൽ തലത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സുപ്രണ്ട് ട്വന്റിഫോറിനോട്.
Story Highlights : kozhikode medical college doctor performs surgery on tongue instead of hand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here