ഇന്ത്യൻ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയിൽ കളിപ്പിക്കാൻ നീക്കം

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്‌സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്‌സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.
എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്‌സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിത്തിൽ, പച്ച നിറത്തിലുളള ജേഴ്സിയുമായി പാക് ടീമും ഓറഞ്ച് നിറത്തിലുള്ള ജേഴ്സി ധരിച്ച് ഇന്ത്യൻ താരങ്ങളും കളിക്കണമെന്നായിരുന്നു നിർദേശം എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം സ്വീകാര്യമായില്ല. ഹോളണ്ട് ജേഴ്സിക്ക് സമാനമാണ് എന്ന പരാതിയാണ് ചില കളിക്കാർ പറഞ്ഞത്.
അതേസമയം ജൂണില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌സുമാണ് ജേഴ്‌സിയിലുള്ളത്. കഴുത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള സ്‌ട്രൈപ്പുകളുമുണ്ട്. ജേഴ്‌സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്‌സിന് മുകളില്‍ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതല്‍ സ്‌റ്റോറുകളില്‍ നിന്നും ഓണ്‍ലൈനായും ജേഴ്‌സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.
Story Highlights : Indian Cricket Team to Wear Orange Jersey Against Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here