ടിവി അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു; പൂജാരിക്കെതിരെ കേസ്

തീര്‍ത്ഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരകയാണ് വിരുഗം പാക്കം വനിതാ പൊലീസിൽ പരാതി നല്‍കിയത്. സംഭവത്തില്‍ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ് കേസെടുത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം കുടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് പരാതി.ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. ഇവിടെ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്.
ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാര്‍ത്തിക് യുവതിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി പരിചയത്തിലായി. സ്വകാര്യ ആശുപത്രിയില്‍വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയ തന്നെ, പൂജാരി പിന്നീട് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
Story Highlights : TV Anchor in Chennai alleges Temple Priest Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here