രാഹുൽ ജർമൻ പൗരനാണെന്ന വാദം നുണയെന്ന് പൊലീസ്; ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്നും ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല.
കേസിൽ രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് നീളുകയാണ്.
ഇന്നലെ നോട്ടീസ് നൽകിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്നും ഇരുവരും പൊലിസിനെ അറിയിച്ചത്. ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും രാഹുലിൻ്റെ സഹോദരിക്കുമെതിരെ നിലവിൽ പരാതിക്കാരി മൊഴി നൽകിയിട്ടില്ല. അതിനാൽ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവർക്കും എതിരെയും കേസ് എടുത്തേക്കും.
അതേസമയം ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ് ശ്രമം. രാഹുലിനെ നാട്ടിൽ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
Story Highlights : Police investigation in pantheerankavu domestic violence case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here